
പ്രിയവ്രതൻ
ജന്മനാടായ പുനലൂർ, തൃശൂർ, ആനന്ദ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കേരളത്തിലും, വിദേശത്തുമായി തൊഴിൽ.
2010 മുതൽ, സ്നേഹിതനായ മുരളീ മുകുന്ദനോടൊപ്പം "കട്ടൻകാപ്പിയും കവിതയും' (www.coffeeandpoetry.org) എന്ന സ്വതന്ത്ര ചർച്ചാവേദി, Malayalee Association of the UK (mauk.org) യുടെ കുടക്കീഴിൽ നടത്തിപ്പോരുന്നു. പ്രഭാഷണങ്ങൾ, ചർച്ചകൾ, സംവാദങ്ങൾ, കവിയരങ്ങുകൾ, സമ്മേളനങ്ങൾ, ചിത്രകലാപ്രദർശനങ്ങൾ, പരിശീലനക്കളരികൾ എന്നീ ഇനത്തിലുള്ള 150 നു പുറത്തു പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
2017 നവംബറിൽ യു.കെയിലെ മലയാളി എഴുത്തുകാരുടെ ആദ്യത്തെ ദേശീയ സംഗമം ലണ്ടനിൽ സംഘടിപ്പിച്ചു.
2019ൽ, യു.കെയിലെ മലയാളം എഴുത്തിന്റെ നൂറാം വാർഷികം സംഘടിപ്പിച്ചു.
2016 മുതൽ "മൊഴി' ഓൺലൈൻ മലയാള സാഹിത്യ പോർട്ടലിന്റെ ചീഫ് എഡിറ്റർ ആയി പ്രവർത്തിക്കുന്നു (www.mozhi.org).
2024 നവംബറിൽ യു.കെയിലെ മലയാളി എഴുത്തുകാരുടെ ദേശീയ സംഗമം, യു.കെയിലെ മലയാളികളുടെ ചിത്രകലാപ്രദർശനം, യു.കെയിലെ മലയാളി എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.
ജയാഭവൻ
മണിയാർ, പുനലൂർ.






