2023 ലെ കവിതകൾ
- Details
- Category: 2023 ലെ കവിതകൾ
- Hits: 153
- Created on: 2023-12-24

ഒട്ടു ചരിഞ്ഞു നിൽക്കുന്നു ഹേമന്തത്തി-
ലുൾപ്പുളകം ചാർത്തി ക്രിസ്തുമസ് ട്രീ.
മുത്തുകൾ, ഹേമഗോളങ്ങൾ, നിലയ്ക്കാതെ
കത്തിയണയും പ്രഭാങ്കുരങ്ങൾ,
- Details
- Category: 2023 ലെ കവിതകൾ
- Hits: 142
- Created on: 2023-10-02

ദുഃഖങ്ങളേകിയ ദേവാ, നിനക്കശ്രു
പുഷ്പാഭിഷേകപ്രണാമം
ശക്തനായ് മാറ്റിയ നാഥാ, കടന്നെത്ര
ദുർഘട വീഥികൾ പിന്നിൽ.
- Details
- Category: 2023 ലെ കവിതകൾ
- Hits: 161
- Created on: 2023-09-12

വീക്കെൻഡു കൊളുത്തിയ ദീപമൊന്നാകാശത്തിൽ
തൂക്കിയിട്ടതിൽ കീഴെ കാത്തിരിക്കാനുള്ളിടം
കാറ്റു കൊള്ളാനുള്ളതല്ലീയിടം ചമൽക്കാര -
മേറ്റമില്ലെന്നാകിലും സ്വാസ്ത്യകാരണമല്ലോ.
പാതതന്നരികിലായേറ്റത്തിൻ നെറുകയിൽ
പാടലവർണ്ണം തൂകി നീളത്തിലിരിപ്പിടം.
- Details
- Category: 2023 ലെ കവിതകൾ
- Hits: 118
- Created on: 2023-08-23
സത്യത്തിൽ സ്വപ്നങ്ങൾ എത്ര വിസ്മയകരമാണ്. അതിൽ നിന്നും ഉണരുവോളം സ്വപ്നങ്ങൾ യാഥാർഥ്യമാണ്. സ്വപ്നത്തിൽ നാം സന്തോഷിക്കുന്നു, ദൂഖിക്കുന്നു, ഭയക്കുന്നു. മറവിയുടെ മാറാല കെട്ടിയ പഴയ അനുഭവങ്ങൾ അവിടെ പുനർജ്ജനിക്കുന്നു. വ്യത്യസ്ത ഭൂമികകളിൽ, പുതിയ ചേരുവകളിൽ ഗതാനുഭവങ്ങൾ പുനരവതരിക്കപ്പെടുന്നു. എത്ര മനോഹരമാണു സ്വപ്നങ്ങൾ.
സ്വപ്നങ്ങൾ യാത്രപോലെയാണ്. നിറമുള്ള ഭൂമികകൾ താണ്ടി അനുഭവങ്ങളുടെ ഖനി തേടിയുള്ള യാത്ര. ഇരുളിന്റെ കൊട്ടകയിലെ വെള്ളിത്തിരയിലെത്തുന്ന ചലച്ചിത്രം പോലെ സംഭവ ബഹുലമായ സ്വപ്നങ്ങൾ. ഇനി ഈ കവിത വായിച്ചു നോക്കു. സ്വപ്നാ ടാക്കീസ് എന്നാണ് കവിതയുടെ പേര്.







