
മരണാനന്തരം ലീ വെൻലിയാങ്ങ് ( Li Wenliang)
ഗലീലിയോയോട്
ഇങ്ങനെ വചിച്ചു,
"നീണ്ടു പരന്ന ഭൂമിക്കു ചുറ്റുംസൂര്യൻ പിന്നെയും കറങ്ങുന്നു.'
അടുത്തിരുന്ന ബ്രൂണോ
അതുകേട്ടു പൊട്ടിച്ചിരിച്ചു.
* Li Wenliang: കോവിഡ് വ്യാധി ആദ്യം തിരിച്ചറിഞ്ഞ ഡോക്ടർ. സത്യം പറഞ്ഞതിനു ഭരണകൂടം അദ്ദേഹത്തെ അറസ്റ്റു ചെയ്തു. പിന്നീടു മരിച്ചതായി അറി
ഞ്ഞു.
* Galileo Galilei: അദ്ദേഹം കണ്ടുപിടിച്ച ശാസ്ത്രസത്യങ്ങൾ നിലവിലെ വിശ്വാസങ്ങൾക്കെതിരായിരുന്നതിനാൽ, പീഡിപ്പിക്കപ്പെട്ടു (1633).
* Giordano Bruno: സ്വതന്ത്ര ചിന്തകനായിരുന്ന ബ്രൂണോ, നിലവിലുണ്ടായിരുന്ന അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്തതിനാൽ 1600ൽ ജീവനോടെ ചുട്ടെരിക്കപ്പെട്ടു.






