ഹോട്ടൽ രാമേശ്വരം
- Details
- Category: 2021 ലെ കവിതകൾ
- Created on: 2021-08-04

ഉത്തുംഗവിലസിതം ഗിരിശൃംഗങ്ങൾ കട-
ന്നെത്തിനിൽക്കുന്നു വഴി, സത്രമൊന്നതിൻമുന്നിൽ.
കുത്തനെ ഉയർത്തിയ ചില്ലുമന്ദിരത്തിന്റെ
നെറ്റിയിൽ നക്ഷത്രങ്ങളഞ്ചെണ്ണം തിളങ്ങുന്നു.
സൂചികാഗ്രത്തിൻമോളിൽ പൗർണ്ണമി കുളിച്ചീറൻ
മാറിയ വസനങ്ങൾ, ധൂസരമുകിലുകൾ.
വീണ്ടും ആലീസ്
- Details
- Category: 2021 ലെ കവിതകൾ
- Created on: 2021-11-26

അതെ ലൂയിസ് കരോളിന്റെ ആലീസ് തന്നെ. അവൾ ശശക മാളത്തിനു പുറത്തു വന്ന ശേഷമാണ് ശരിക്കുമുള്ള അത്ഭുതം സംഭവിക്കുന്നത്. അവൾ കാണുന്നതും, അറിയുന്നതും, അനുഭവിക്കുന്നതും എല്ലാം അത്ഭുതങ്ങളാണെന്നുള്ള തിരിച്ചറിവാണത്. അവൾക്കകത്തും പുറത്തും അത്ഭുതങ്ങൾ മാത്രമാണ്. ഏതുകാര്യവും ആദ്യമായി അനുഭവിക്കുമ്പോൾ അത്ഭുതവും, നിരന്തരം അനുഭവിച്ചുകഴിഞ്ഞാൽ അത്ഭുതമല്ലാതായി മാറുകയും ചെയ്യുന്നു. സത്യത്തിൽ എന്തിന്റെയെങ്കിൽ പൊരുൾ നാം പൂർണമായി മനസ്സിലാക്കുന്നുണ്ടോ? അതിനു കഴിയുമോ?
ശശകമാളമുപേക്ഷിച്ച ആലീസി
നതിശയം മാത്രമായിരുന്നൊക്കെയും.
നിശയിലിന്ദു, വിഭാതത്തിലർക്കനും
കണിശമെത്തി ചിരിച്ചു മടങ്ങുന്നു.
മാഗ്ദ പോവുകയാണ്
- Details
- Category: 2021 ലെ കവിതകൾ
- Created on: 2021-08-11

ഗ്രാമത്തിലേക്കു മടങ്ങുകയാണ്.
തിരക്കുള്ള നഗരവീഥികളിൽ നിന്നും,
പതിനെട്ടാം നിലയിലെ അലോസരങ്ങളിൽ നിന്നും,
മീറ്റിങ്ങുകളിലെ ഒൗപചാരിതകളിൽ നിന്നും,
കീബോർഡിന്റെ പശ്ചാത്തല സംഗീതത്തിൽ നിന്നും,
വഞ്ചിക്കപ്പെട്ട സ്നേഹബന്ധങ്ങളിൽ നിന്നും,
നിനക്കു കൗമാരം സമ്മാനിച്ച ഗ്രാമത്തിലേക്കു
മടങ്ങുകയാണ്.
ജലസ്മരണകൾ
- Details
- Category: 2021 ലെ കവിതകൾ
- Created on: 2021-08-26
ജലമൊഴിഞ്ഞേറെയും വറ്റിവരണ്ടൊരീ
പുഴയുടെയോരത്തു കാട്ടുചെമ്പോത്തുകൾ
ഇണതേടിയെത്തുന്നു, രക്താഭിസാന്ദ്രമാം
നയനസൂപങ്ങളിൽ കാമം തുളുമ്പുന്നു.
ആരു നീ
- Details
- Category: 2021 ലെ കവിതകൾ
- Created on: 2021-08-04

ജാലകച്ചില്ലിൽ ചിലങ്ക ചാർത്തി
കാലവർഷം നൃത്തമാടിടുമ്പോൾ
ആരീയിരുട്ടിൻ നിഴലുപറ്റി
ആഷാഢസന്ധ്യയിലാഗമിപ്പു?
യുദ്ധാനന്തരം
- Details
- Category: 2021 ലെ കവിതകൾ
- Created on: 2016-03-31

യുദ്ധങ്ങളൊഴിഞ്ഞൊരുകാലവും കിനാക്കണ്ടു
ചക്രവാളത്തിൻ ചോട്ടിൽ വൃദ്ധനായലയവെ
രക്തപങ്കില മൂലഗ്രന്ഥങ്ങൾക്കകക്കാമ്പിൽ
വ്യർത്ഥമായ് സമാധാനതന്ത്രങ്ങൾ തിരയുന്നു.
മൂന്നാമത്തെ ബുദ്ധൻ
- Details
- Category: 2021 ലെ കവിതകൾ
- Created on: 2021-04-16

ഒന്നാമനവലോകൻ ഷോക്കേസിലിടം തേടി
ഒന്നിച്ചുറങ്ങി മറ്റു കാഴ്ചവസ്തുക്കൾക്കൊപ്പം.
കണ്ണാടിച്ചില്ലിന്നുള്ളിൽ വെണ്ണക്കൽ തഥാഗതൻ
എണ്ണത്തിൽ മറ്റൊന്നായി കണ്ണിനുകുളിരേകി.

ജാലകപ്പടിമീതെ ധൂളിയാലലംകൃതൻ
ചാലകലോഹം തീർത്ത രണ്ടാമനവലോകൻ.
സാകൂതം വീക്ഷിക്കുന്നു നിത്യജീവിതത്തിലെ
സാകർമ്മ ഫലേച്ഛുവിൻ സമ്മർസാൾട്ടുകൾ നിത്യം.

കർമ്മബന്ധങ്ങൾ ക്ഷണഭംഗുരസുഖോന്മാദം
സ്വർണ്ണാർത്തിയൊടുങ്ങാത്ത മോഹതൃഷ്ണകളശ്വം
എങ്ങുപോവതെന്നൊട്ടുമറിയാത്തൊരുവീഥി
ബന്ധനസ്ഥനാമന്ധൻ, യാത്രികൻ നിരാലംബൻ.
ദുഃഖ കാണ്ഡത്തിൽ യുദ്ധകാണ്ഡത്തിനൊരുങ്ങുന്ന
മർത്യജീവിതത്തിന്റെ പൂജിത മഹാകാവ്യം,
പൊട്ടിയ കുത്തിക്കെട്ടാലിളകിയ പത്രങ്ങളെ
ചിട്ടയിലൊന്നിപ്പിക്കാൻ ബുദ്ധിമുട്ടുമ്പോളെത്തി;
മൂന്നാമനാവലോകനദൃശ്യൻ നിരാമയൻ
മൂന്നാംപാത മുന്നമേ കണ്ടവനനാസക്തൻ
തേരിന്നു ചക്രംതീർത്തു, വാജിക്കു കടിഞ്ഞാണും,
ബോധരൂപനായുള്ളിൽ തെളിഞ്ഞു വിളങ്ങുന്നു.
മുറി
- Details
- Category: 2021 ലെ കവിതകൾ
- Created on: 2021-04-04

മുറിക്കുള്ളിൽ മുറിയുണ്ടെന്നറിഞ്ഞതെങ്ങനെയെന്നോ?
ഉറപ്പുള്ള കയറുമായ് വലിഞ്ഞുകേറിയ നേരം.
കയററ്റം ഉറപ്പിച്ചു, കുടുക്കറ്റം തലയ്ക്കിട്ടു
ഉറപ്പിക്കാനൊരുവട്ടം കിഴുക്കാംതൂക്കിലേ നോക്കി.
പകച്ചുപോയ് മിഴി വീണ്ടുമടച്ചിട്ടു തുറന്നിട്ടും
മികച്ച മറ്റൊരുമുറി, മുറിക്കുള്ളിലിരിക്കുന്നു.
Page 5 of 9









