{ശൂന്യഗണം}
- Details
- Category: 2021 ലെ കവിതകൾ
- Created on: 2021-05-15

മരിച്ചു!
അവനു ജാതിയില്ലായിരുന്നു,
അതുകൊണ്ടു മതവും.
അവൻ വിശ്വാസി അല്ലായിരുന്നു,
അതുകൊണ്ടു രാഷ്ട്രീയപാർട്ടികൾക്കു പുറത്തായിരുന്നു.
രാവിനെ തളർത്തുവാൻ!
- Details
- Category: 2021 ലെ കവിതകൾ
- Created on: 2021-03-07

എന്തു നീ തിരിച്ചെത്തി! ഇത്തുരുത്തിലെ ചിര-
സ്പന്ദനം കേൾക്കാൻമാത്രം പിന്നെയുമണഞ്ഞെന്തേ?
ഉന്നതവരശ്രീമൽസൗഭഗോപാന്തം തേടി
അന്നൊരു രാവിൻകേവുവള്ളം നീ തുഴഞ്ഞുപോയ്.
വേരുകൾ
- Details
- Category: 2021 ലെ കവിതകൾ
- Created on: 2021-02-08

പാതയോരത്തെ മരത്തണലിൽ
പാതിയുറക്കത്തിൽ ഞാനിരിക്കെ
ആരുനീ വാകമരക്കാമ്പിലേ-
ക്കൂളിയിട്ടമ്പോ കടന്നുകേറി.
അകൃത്രിമം
- Details
- Category: 2021 ലെ കവിതകൾ
- Created on: 2021-01-30

ഇല്ലാത്തമേശമേൽ കാലുകൾ കേറ്റിവ-
ച്ചുല്ലാസവാനായിരിക്കുന്നു, കൈകളിൽ
ചെല്ലാത്ത കത്തിലെ, ചൊല്ലാവചനത്തി-
നുള്ളിലെ സ്നേഹം തിരയുന്നു മാനസം.
രിക്തസാക്ഷി
- Details
- Category: 2021 ലെ കവിതകൾ
- Created on: 2021-01-12

ചായം പൂശാത്ത ചുവരുകൾ,
മദ്ധ്യേ ആരെയോ കാത്തുകിടക്കുന്ന ചാരുകസേര.
അലമാരയിൽ ഉപയോഗിക്കാതെ
ഒരൂണുപാത്രം,
നിറയാൻ കാത്തിരിക്കുന്ന
ഒരു പാനപാത്രം,
വാഗയിലെ പുൽക്കൊടികൾ
- Details
- Category: 2020 ലെ കവിതകൾ
- Created on: 2020-11-15

പരിഷ്കൃതമാണു കാലഘട്ടംഎന്നു തെറ്റിദ്ധരിച്ച ചില ഉറുമ്പുകൾ
ആഭാസക്കാഴ്ചയിൽ പുളകിതരായി നിന്നു.
അതിൽ ചിലർ അദ്വൈതികളും
മറ്റുള്ളവർ സമാധാനികളും ആയിരുന്നു.
മാർച്ച് 32
- Details
- Category: 2020 ലെ കവിതകൾ
- Created on: 2020-05-09

സന്തുലനത്തിന്റെ "സീസാ'യുടറ്റത്തു
സന്ധ്യാംബരം പോലറുത്തിട്ട ബന്ധങ്ങൾ.
വാക്കുളികൊണ്ടുമുറിച്ചവർ, പോകുന്ന
പോക്കിൽ രസത്തിന്നു കല്ലെറിഞ്ഞീടുവോർ.
കണ്ടുതീരാതെ
- Details
- Category: 2020 ലെ കവിതകൾ
- Created on: 2020-04-13

2020 ഏപ്രിൽ മാസത്തെ പൗർണ്ണമി കഴിഞ്ഞുള്ള രാത്രിയിൽ ശോണചന്ദ്രൻ ഉദിച്ചിരുന്നു. അന്നു രാത്രി, കോവിഡിനോടു പടവെട്ടി മറ്റൊരു ആരോഗ്യ പ്രവർത്തകൻ കൂടി മരിച്ചു. സ്വപ്നങ്ങൾ കണ്ടു തീരാതെ കടന്നുപോയ പോരാളികൾക്കു മുന്നിൽ വേദനയോടെ സമർപ്പിക്കുന്നു.
നീ കണ്ട സ്വപ്നമെന്തായിരുന്നു അതിൽ
രാകാശശാങ്കനുദിച്ചിരുന്നോ?
പാലൊളിച്ചന്ദ്രിക വീണിരുന്നോ നവ്യ
പാരിജാതങ്ങൾ വിരിഞ്ഞിരുന്നോ?
Page 6 of 9









