ജന്മദിനം
- Details
- Category: 2019 ലെ കവിതകൾ
- Created on: 2019-05-09

പൂക്കൾ ചോദിപ്പു, "സുഹൃത്തേ മറന്നുവോ
കാറ്റു കൊള്ളാനായിറങ്ങിയൊരാദ്യനാൾ?'
കാറ്റു ചോദിപ്പു, "മറന്നുവോ നീ ഇളം
കാറ്റിന്നുടുപ്പിട്ടൊരാദ്യത്തെ നല്ലനാൾ?"
രണ്ടു ദ്വീപുകൾ
- Details
- Category: 2019 ലെ കവിതകൾ
- Created on: 2019-04-24

ന്യൂസിലാൻഡ് ചോദിച്ചു,
"അനുജത്തി, നിനക്കു സുഖമാണോ?'
ശ്രീലങ്ക ഉത്തരിച്ചു "ഉം'
ചോദ്യത്തിനും ഉത്തരത്തിനും ഇടയ്ക്കു മൗനത്തിന്റെ മഹാസമുദ്രമുണ്ടായിരുന്നു.
* 15 മാർച്ച് 2019 ന്യൂസിലാൻഡ്, ക്രൈസ്റ്റ് ചർച്ചിലെ ആരാധനാലയങ്ങളിൽ മനുഷ്യർ കൊല്ലപ്പെട്ടു.
* 21 ഏപ്രിൽ 2019 ശ്രീലങ്ക, കൊളംബോയിലെ ആരാധനാലയങ്ങളിൽ മനുഷ്യർ കൊല്ലപ്പെട്ടു.
തീവണ്ടികൾ സമരത്തിലാണ്
- Details
- Category: 2019 ലെ കവിതകൾ
- Created on: 2019-04-16

കിതച്ചെത്തിയ ഒരു തീവണ്ടി ചോദിച്ചു
"കൊല്ലത്തിൽ എല്ലാ ദിനവും
കൊല്ലത്തു തുടങ്ങി
കൊല്ലത്തവസാനിക്കുന്നതിൽ
എന്താണൊരു ത്രില്ല്?'
പ്ലാറ്റുഫോം 97
- Details
- Category: 2019 ലെ കവിതകൾ
- Created on: 2019-02-28

കൈയെത്തും ദൂരെ നിന്നും
തെന്നിയകന്നു പോകുന്ന
ചുവന്ന വെളിച്ചത്തിൽ
സമർപ്പിക്കേണ്ട അവസാന ദിനം പോലെ
പിടിതരാതെ
അകന്നു പോകുന്ന തീവണ്ടി.
ലൈൻ ഓഫ് കൺട്രോൾ
- Details
- Category: 2019 ലെ കവിതകൾ
- Created on: 2019-02-28

പ്രിയപ്പെട്ട ഇർത്താസ്,
നിന്നോടു ഞാൻ എന്താണു പറയുക!
നീ എന്റെ നല്ല സുഹൃത്തു മാത്രമാണ്.
"പൂഞ്ചി'ലെ സ്വന്തം വീട്ടിൽ വെടിയുണ്ട ഏറ്റു മരിച്ച
നിന്റെ മുത്തശ്ശിയെക്കുറിച്ചു നീ പറഞ്ഞു.
പാലം
- Details
- Category: 2018 ലെ കവിതകൾ
- Created on: 2018-10-08

എത്രയോ പരിചിതമിപ്പാലം, ഋതുഭാര-
ദുർബ്ബലം, വയോധികമെങ്കിലും സമാരാദ്ധ്യം.
ഉത്തുംഗ ശിലാസ്തംഭയുഗളമിരുപുറം
മുക്തിതേടുമൂഞ്ഞാൽപോലത്ഭുതം തൂക്കുപാലം.
നിരാമയചര്യകൾ
- Details
- Category: 2018 ലെ കവിതകൾ
- Created on: 2018-07-05
വഴിപ്പൂക്കളെ..!
തുളുമ്പി വീണ ചായമോ,
വസന്ത ഭംഗികൾ പറന്നിറങ്ങിയോ,
മരന്ദ വാഹകന്റെ നാകമോ,
നിറങ്ങൾ വാഴുമീ ജലാശയത്തിൽ
നീന്തിടുന്ന നിൻ മിഴിക്കു
നേദ്യമായ പാനപാത്രമോ?
അപരാഹ്നം
- Details
- Category: 2016 ലെ കവിതകൾ
- Created on: 2016-06-16

ഇഴകൾ പിരിഞ്ഞു പടർന്നൊരീശാഖിതൻ
തണലിന്റെ സാന്ത്വനമേറ്റുവാങ്ങീടവേ,
അകലത്തിലെങ്ങോ മുറിഞ്ഞഗാനത്തിന്റെ
അവസാന നാദത്തിലോർക്കുന്നു നിന്നെ ഞാൻ.
Page 8 of 9









