മാഗ്ദ പോവുകയാണ്
- Details
- Category: 2017 ലെ കവിതകൾ
- Created on: 2021-08-11

ഗ്രാമത്തിലേക്കു മടങ്ങുകയാണ്.
തിരക്കുള്ള നഗരവീഥികളിൽ നിന്നും,
പതിനെട്ടാം നിലയിലെ അലോസരങ്ങളിൽ നിന്നും,
മീറ്റിങ്ങുകളിലെ ഔപചാരികതളിൽ നിന്നും,
കീബോർഡിന്റെ പശ്ചാത്തല സംഗീതത്തിൽ നിന്നും,
വഞ്ചിക്കപ്പെട്ട സ്നേഹബന്ധങ്ങളിൽ നിന്നും,
നിനക്കു കൗമാരം സമ്മാനിച്ച ഗ്രാമത്തിലേക്കു
മടങ്ങുകയാണ്.
മരണാനന്തരം
- Details
- Category: 2020 ലെ കവിതകൾ
- Created on: 2020-03-29

മരണാനന്തരം ലീ വെൻലിയാങ്ങ് ( Li Wenliang)
ഗലീലിയോയോട്
ഇങ്ങനെ വചിച്ചു,
"നീണ്ടു പരന്ന ഭൂമിക്കു ചുറ്റുംസൂര്യൻ പിന്നെയും കറങ്ങുന്നു.'
അടുത്തിരുന്ന ബ്രൂണോ
അതുകേട്ടു പൊട്ടിച്ചിരിച്ചു.
സുഗന്ധദൂതുകൾ
- Details
- Category: 2019 ലെ കവിതകൾ
- Created on: 2022-07-19

മരന്ദവാഹിനീ മയൂരമായിനീ
പദങ്ങളാടിവാ മനോഭിരാമമേ,
നിറഞ്ഞ സന്ധ്യയിൽ വിദൂരതാരകം
പ്രഭുല്ലമാകുവാനൊരുങ്ങിനിൽക്കവേ.
കളഞ്ഞുപോയ മാനസം
- Details
- Category: 2021 ലെ കവിതകൾ
- Created on: 2021-10-18

മാലിനീതീരനികുഞ്ജത്തിലോ സുര-
മോഹിനികൾ വാണ വാടിയിലോ?
കാനനവേണുവിൽ വീണുമയങ്ങിയ
ദ്വാപരസന്ധ്യാദളങ്ങളിലോ?
പാർവ്വണചന്ദ്രിക മോഹവിരിപ്പിട്ടൊ-
രാര്യഹിമാലയ ശൃംഗത്തിലെ,
മാരമനോരഥ യുദ്ധത്തിലോ മമ
മാനസമെന്നോ കളഞ്ഞുപോയി.
പ്രണയമേ
- Details
- Category: 2022 ലെ കവിതകൾ
- Created on: 2022-08-09

ചിര പുരാതന വീഥിയിൽ, തനു
തഴുകിയെത്തിയ തെന്നലിൽ,
രജതനൂപുര രാഗമഞ്ജരി
തിരയുമേതു പുടങ്ങളെ?
മതയാന
- Details
- Category: 2021 ലെ കവിതകൾ
- Created on: 2021-07-21

മദമിളകി മദമിളകി മതയാനയെത്തുന്നു,
മതഭരിതമസ്തകമിടഞ്ഞാശു നിൽക്കുന്നു,
കദളിവനരുചിരഭുവി വിറപൂണ്ടുനിൽക്കുന്നു,
മരണഭയ വക്രത വണിക്കായി നിൽക്കുന്നു.
സുന്ദരപാണ്ട്യപുരത്തെ പൂക്കൾ
- Details
- Category: 2022 ലെ കവിതകൾ
- Created on: 2022-07-22

എത്രയും മനോഹരമീ പുഷ്പപാരാവാരം
മുറ്റത്തു നിറയാഞ്ഞതൊന്നുകൊണ്ടല്ലോ കാണാൻ
ഇത്രയുമാർഭാടമോടെത്തുന്ന പുരുഷാരം
നിസ്തുലമനോഹരമെന്നു വാഴ്ത്തുന്നു നിന്നെ.
ആരുറങ്ങുന്നു
- Details
- Category: 2020 ലെ കവിതകൾ
- Created on: 2020-07-22

ആരുറങ്ങുന്നു നിതാന്തം, ഈ സന്ധ്യയിൽ
ചാരെ പോകും വെയിൽ ചിത്രം വരയ്ക്കവേ,
നീളും നിഴലുകൾക്കൊപ്പമിരുൾ നീണ്ട-
കോലായിലേയ്ക്കു പതുങ്ങിക്കയറവെ,
കൂട്ടിനിടങ്ങളിൽ യാത്രചോദിക്കാതെ
വീട്ടിന്റെ താപം പടിയിറങ്ങീടവേ.
Page 3 of 9









