നമ്മൾ
- Details
- Category: 2016 ലെ കവിതകൾ
- Created on: 2016-05-11

പുഴ നീന്തിവരുന്ന നിലാവിൻ
കുളിരിൽ ചെമ്പക മണമുതിരുമ്പോൾ,
തിരുനെല്ലിക്കാട്ടിലെ ഇല്ലി-
ത്തറയിൽ സർപ്പമുണർന്നു വരുമ്പോൾ,
ഉറയൂരിവരുന്ന കിനാവുകൾ
തിറയാടി എഴുന്നെള്ളുമ്പോൾ,
ഉണരു പൈങ്കിളി നീയൊരു കസവിൻ
ചേലയിൽ കമുകിൻപൂക്കുല പോലെ.
ഒരു പൈങ്കിളിക്കവിത
- Details
- Category: 2015 ലെ കവിതകൾ
- Created on: 2015-10-30

ഇന്ദ്രനീലാംബര വീഥിയിലമ്പിളി
ചെമ്മരിയാടുമായ് വന്നനേരം
നന്ദനാരാമനികുഞ്ചത്തിലെ ചെറു
മഞ്ചലിൽ കാതോർത്തു ഞാനിരുന്നു.
നിൻ പദനിസ്വനവീചികളക്ഷമാ-
ലെന്നെപ്പുണരുവാൻ കാത്തുനിൽക്കെ
മന്ദസ്മിതപ്പൂനിലാവു പൊഴിച്ചു നീ
എന്നന്തികത്തിലണഞ്ഞു മെല്ലെ.
ഗ്രാമാന്തരം
- Details
- Category: 2013 ലെ കവിതകൾ
- Created on: 2013-12-14

പെരുവിരലൂന്നി ഞാൻ നിൽക്കെ ഗ്രാമത്തിന്റെ
നെറുകയിൽ പൂക്കൾ വിരിഞ്ഞു.
കവിളിണച്ചാർത്തിൽ വിരിഞ്ഞ നാണത്തിന്റെ
നറുമണം മെല്ലെപ്പരക്കെ,
പുഴയിൽ കുളിച്ചീറനനിലനെൻ കാതിൽ വ-
ന്നരുമയായ് ചൊല്ലി സുമന്ത്രം,
"പ്രകൃതി മനോഹരി തവ മുഗ്ദ്ധലാവണ്യ-
മൃതുഭേദചാരുതയല്ലേ?"
ശത്രുപക്ഷം
- Details
- Category: 2013 ലെ കവിതകൾ
- Created on: 2013-09-03

ഒരുശത്രു വേണം കറുപ്പും വെളുപ്പുമാ-
യിഴചേർന്ന ചതുരക്കളങ്ങളിലാടുവാൻ.
പടവെട്ടുവാൻ, രുധിരപാനോത്സവത്തിന്റ
ലഹരിയിലുന്മാദനൃത്തം ചവിട്ടുവാൻ,
ഒരുശത്രു വേണം തളർന്ന പഞ്ചേന്ദ്രിയ-
പ്പടയാളികൾക്കു സുജേമനം നല്കുവാൻ.
Page 9 of 9

കെട്ടഴിഞ്ഞുലയും കബരിയായ് നിശീഥിനി,
തൊട്ടിറ്റു നേരംകൂടി നിന്നിടാം, സ്മരണയിൽ
പറ്റിയൊരാന്ദോളന നഷ്ടചാരുതകളിൽ
ഉറ്റുനോക്കുന്നിതാരോ രാവോ, മൃഗശീർഷമോ?
പാലം (2018)

ഉറക്കെ സംസാരിക്കുന്ന രണ്ടമ്മമാർ.
പാൽ ചുരത്താത്ത നിപ്പിൾ നുണഞ്ഞ് പ്രാമിൽ ഒരു കുഞ്ഞ്.
സിമന്റു ബഞ്ചിലിരുന്നു കഞ്ചാവു തെറുക്കുന്ന അപരിചിതൻ.
എവിടെയും പോകാനില്ലെങ്കിലും ടൈം ടേബിൾ നോക്കുന്ന മറ്റൊരാൾ.
മറ്റൊരിടം (2019)

മോദേന നീരു പകർന്നവൾ ഗൂഢമായ്
പാതി മനസ്സും പകുത്തു നൽകി.
പോയവനേകാന്തചോരനിനിയുള്ള
പാതിയും കൂടിക്കവർന്നുപോയി.
കോംഗോയിലെ വിലാപ കുമാരി (2019)

പറയുവാനാവാതെ പോയ രണ്ടക്ഷരം
ചിറകായിമാറിപ്പറന്നുപോകെ
തിരയുന്നു നിന്നെ ദിഗന്തങ്ങളിൽ താര-
മെരിയുന്ന രാവിൽ ഹതാശനീ ഞാൻ.
ക്ഷമപ്പക്ഷികൾ (2019)





