കണിക്കൊന്ന
- Details
- Category: 2020 ലെ കവിതകൾ
- Created on: 2020-04-14

എന്തിനു മറ്റൊരു മേടപ്പുലർക്കാഴ്ച
നീ കണിക്കൊന്നയായന്തികത്തിൽ?
എന്തിനു മറ്റൊരുഷസ്സന്ധ്യ കാതരേ
നീ പുഞ്ചിരിപ്പു വിഭാതമായി?
എന്തിനു സായന്തനത്തിന്റെ സാന്ത്വനം
തെന്നലായ് നീ വന്നു പുൽകിടുമ്പോൾ?
എന്തിനു രാവിൻ പരിരംഭണങ്ങളും
നിൻ കരവല്ലി പടർന്നിടുമ്പോൾ?
മാഗധം
- Details
- Category: 2020 ലെ കവിതകൾ
- Created on: 2020-04-03

തംബുരു മീട്ടും കരാംഗുലീസ്പർശന-
ഗംഗയിൽ നീരാടുവാനായിറങ്ങവേ
ചന്ദ്രികാചർച്ചിതരാവിൽ നിഗൂഢമീ
മന്ദാരഗന്ധമലിഞ്ഞിരുന്നു.
കൊടുങ്കാറ്റുണ്ടാകുന്നത്
- Details
- Category: 2020 ലെ കവിതകൾ
- Created on: 2020-03-31

ചില കൊടുങ്കാറ്റുകൾ അങ്ങനെയാണ്.
ന്യൂനമർദ്ദം രൂപപ്പെടില്ല.
കരിമേഘങ്ങൾ ഉരുണ്ടുകൂടില്ല.
അതീന്ദ്രിയബോധമുള്ള തെരുവുനായ്ക്കൾ
ഓലിയിടില്ല.
എങ്കിലും
- Details
- Category: 2020 ലെ കവിതകൾ
- Created on: 2020-03-03

എങ്കിലുമെത്രമനോഹരം ജീവിതം
ചെന്താമരപ്പൂ വിരിഞ്ഞപോലെ.
ഞെട്ടറ്റുവീഴും മഴത്തുള്ളികൾ വൃഥാ
തെറ്റെന്നു പേമാരിയായെങ്കിലും,
ഇന്നലെയ്ക്കു ശേഷം
- Details
- Category: 2020 ലെ കവിതകൾ
- Created on: 2020-02-15

ഒരു കുഞ്ഞുപൂവിതൾ നൽകീല, മധുരമാ-
യൊരുവാക്കു പോലുമുരച്ചീല, സ്വപ്നങ്ങൾ
വിടരും മിഴികളിൽ മിഴിനട്ടിരുന്നില്ല,
കവിളിണച്ചാർത്തിൽ പകർന്നില്ല ചുംബനം.
ക്ഷമപ്പക്ഷികൾ
- Details
- Category: 2019 ലെ കവിതകൾ
- Created on: 2019-11-05

ചിറകടിച്ചുയരുന്ന നീർഖഗങ്ങൾ നിങ്ങൾ
പറയാതെപോയ ക്ഷമാപണങ്ങൾ.
നനവാർന്ന തൂവലിൻതുമ്പിൽ നിന്നുതിരുന്നു
വ്യഥപൊട്ടിവീഴും ചുടുകണങ്ങൾ.
ഖാണ്ഡവം
- Details
- Category: 2019 ലെ കവിതകൾ
- Created on: 2019-08-26

അന്ത്യോദകത്തിനു മഞ്ഞുരുക്കാൻ സന്ധ്യ
ചെന്തീയെരിക്കും മഴക്കാടിനപ്പുറം
വിന്ധ്യ, സഹ്യാദ്രികൾ കീറി മുറിച്ചൊരു
ക്രന്ദനമെൻ കാതിലെത്തുന്നു ശാപമായ്.
മൗനമേഘങ്ങൾ
- Details
- Category: 2019 ലെ കവിതകൾ
- Created on: 2019-05-22

പെയ്യാതെ നിൽക്കും ഘനശ്യാമമൗനമേ
ചൊല്ലീടുമോ നിൻ പരിഭവങ്ങൾ?
ചൊല്ലാൻ മടിക്കുന്ന മൗനാധരങ്ങളെ
പെയ്യുമോ നിങ്ങൾ തുലാവർഷമായ്?
Page 7 of 9









