വാവൂട്ട്
- Details
- Category: 2021 ലെ കവിതകൾ
- Created on: 2021-08-08

മുമ്പേ നടന്നവർ, മുള്ളു തെളിച്ചവർ,
കല്ലിൻ മുനകൾ നടന്നു മിനുക്കിയോർ,
കൊല്ലാക്കയത്തിലിറങ്ങി "അരുതെന്നു'
ചൊല്ലി മറഞ്ഞവർ, സേതു ബന്ധിച്ചവർ,
എല്ലാടവും വറ്റി വിണ്ടുണങ്ങീടവേ
കല്ലിട്ടണകളുയർത്തിയോർ, പുല്ലിനെ
നെല്ലായി മാറ്റിയോർ, ചക്രം തിരിച്ചവർ,
എല്ലു മുറിച്ചു ശയ്യാതലം തീർത്തവർ.
(എന്നുമോർക്കേണ്ടതാണെങ്കിലും ഓർത്തില്ല,
ഇന്നു ഞാനെല്ലാരെയും സ്മരിച്ചീടുന്നു.)
മാർജ്ജാരം
- Details
- Category: 2021 ലെ കവിതകൾ
- Created on: 2021-12-10

തട്ടുംപുറത്തു കയറുവാനുള്ള
കോവണിയുടെ ചുവട്ടിൽ
കറുത്ത പൂച്ച ഇല്ലായിരുന്നു.
ഒരിക്കൽ ഒരിടത്ത്
- Details
- Category: 2022 ലെ കവിതകൾ
- Created on: 2022-02-01

വാതായനത്തിലുടാടിക്കുഴഞ്ഞുപോ-
മാവണിത്തെന്നലിൻ നാട്ടിൽ,
താരകരാജകുമാരികൾക്കൊപ്പമാ-
ണാവസിക്കുന്നതീവീട്ടിൽ.
നീലവിശാലത കണ്ടുണരാൻ ഇന്ദ്ര-
നീലാഭ കണ്ണിൽത്തുടിക്കാൻ,
ആകാശഗംഗയിലേക്കു തുറക്കുന്നു
ജാലകം ശയ്യാഗരത്തിൽ.
മരം
- Details
- Category: 2022 ലെ കവിതകൾ
- Created on: 2022-02-05

മരവിച്ചു മനസ്സു, വിണ്ണിലേ-
ക്കുയരും നഗ്നകരങ്ങൾ നീട്ടി നീ
മരുവുന്നു ഗതശോക ജീവിത-
ച്ചുഴിയിൽത്താണ വസന്തചിന്തയിൽ.
ശിഖരങ്ങളരിഞ്ഞു, കൂടുവി-
ട്ടകലെപ്പോയി വിഹംഗ ഭംഗികൾ,
വടുകെട്ടിയുണങ്ങി വിണ്ടൊര-
ത്തൊലിയിൽ കീടഗണങ്ങളായിരം.
മരാമരം
- Details
- Category: 2022 ലെ കവിതകൾ
- Created on: 2022-04-16

മരമരമാമരമീമരമെന്നു
ധരിച്ചൊരു തരുവിൻ തണലേറി
പെരുമരമോ, പേരാലോ, മരുതോ,
അരയാലോയെന്നോരാതെ,
തിരപോലുണരും ചിന്താമലരുക-
ളുതിരും മാനസവാടിയുമാ-
യിരുകരവും കരിമിഴിയും പൂട്ടി-
യിരുന്നു വനത്തിൽ കാട്ടാളൻ.
ഓർക്കുവാനാവുമോ?
- Details
- Category: 2022 ലെ കവിതകൾ
- Created on: 2022-03-22

ഓർക്കുവാനാവുമോ എന്റെ നാമം നിന-
ക്കാർത്തലച്ചെത്തും മഴയിൽ നിന്നും, ചുരം-
ചാരിയാമിക്കൊടുങ്കാറ്റിൽ നിന്നും, മേഘ-
ഘോരഗീതത്തിന്റെ ശീലിൽനിന്നും, ക്ഷിപ്ര-
നക്ഷത്രക്കതിരുകൾ
- Details
- Category: 2021 ലെ കവിതകൾ
- Created on: 2021-12-05

കൊച്ചരിമുല്ല പടർന്ന രസാല-
വനത്തിൽ ചുറ്റിയ പൂന്തെന്നൽ
ഒറ്റക്കാലിൽ മരുവും ശുഭ്ര
ബകത്തോടൻപൊടു ചോദിച്ചു,
"കത്തും പകലോനൊറ്റയ്ക്കൊരുപറ
വിത്തു വിതച്ചു നടക്കുമ്പോൾ
ഒത്തിരിനേരം ചുമ്മാതിങ്ങനെ
നിൽക്കുവതെന്തേ കൊറ്റികളെ?"
മഴക്കാടുകൾ
- Details
- Category: 2022 ലെ കവിതകൾ
- Created on: 2022-04-20

വന്യപുഷ്പങ്ങളെ നിങ്ങളൊരുക്കിയ
കന്യാവനങ്ങളിലെൻപ്രണയം
മന്ദാനിലൻ പോലലഞ്ഞു, മദോന്മത്ത
ചിന്താവിവശമായ് മാറിയല്ലോ!
Page 4 of 9









